കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു.
ഇത് സംബന്ധിച്ച് തുറമുഖ-സഹകരണ മന്ത്രി വി.എൻ വാസവനും വിനോദ സഞ്ചാര-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
തുറമുഖ വികസനത്തിന് അനുയോജ്യമല്ലാത്ത ഭൂമി മറ്റ് ആവശ്യങ്ങൾക്കായി പിപിപി മാതൃകയിൽ വികസിപ്പിക്കാനുള്ള കേരള മാരിടൈം ബോർഡിന്റെ പദ്ധതി തുറമുഖ മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഇതിൽ ടൂറിസം പദ്ധതികൾക്ക് ഉതകുന്ന സ്ഥലങ്ങൾ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.കോഴിക്കോട് പോർട്ട് ബംഗ്ലാവും അനുബന്ധ ഭൂമിയും, വലിയതുറയിലെ തുറമുഖ കെട്ടിടങ്ങളും ഭൂമിയും, ആലപ്പുഴയിൽ മറീന, രണ്ട് ലൈറ്റ് ഹൗസുകൾ ഇവയാണ് ആദ്യഘട്ടമെന്ന നിലയിൽ വികസിപ്പിക്കുന്നത്.