കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാർച്ച് മുതൽ ഇതു വരെയുള്ള വിറ്റുവരവാണിത്.

നിലവിൽ പ്രതിദിനം ശരാശരി 25,000 കിലോഗ്രാം കോഴിയിറച്ചിയുടെ വിപണനമാണ് ഔട്‌ലെറ്റുകൾ വഴി നടക്കുന്നത്. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്കരിച്ച കോഴി ഇറച്ചിയും മൂല്യവർധിത ഉൽപന്നങ്ങളും ഉടൻ വിപണിയിലെത്തിക്കും.
ഉപഭോക്താക്കൾക്ക് സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത് 2019ൽ എറണാകുളം ജില്ലയിലാണ്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഈ വർഷം തന്നെ കണ്ണൂരിലും പദ്ധതി ആരംഭിക്കും. നിലവിൽ പദ്ധതിയുടെ ഭാഗമായി 345 ബ്രോയ്‌ലർ ഫാമുകളും, 116 കേരള ചിക്കൻ ഔട്‌ലെറ്റുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *