‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ 2,400 കോടി രൂപയോളം ചെലവ്,

മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക്  കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക. കേരളത്തിലെ മുഴുവൻ നഗരസഭകൾക്കും ശാസ്ത്രീയ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമാക്കാനുദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ് കണക്കാക്കുന്നു.

മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിരമായ സംവിധാനങ്ങൾ തയ്യാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ നമ്മൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്കരണമെന്നത്. ‘നവകേരളം’ പദ്ധതിയുടെ തുടർച്ചയായാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *