ഡിസംബർ മുതലാണ് കേരളത്തിൽ 5ജി ടവറുകൾ സജ്ജമായിത്തുടങ്ങിയത്. ഇതനുസരിച്ചാണെങ്കിൽ പ്രതിദിനം 60 എണ്ണം എന്ന കണക്കിലാണ് കേരളത്തിൽ ടവറുകൾ സജ്ജമായത്. രാജ്യമാകെ 2.75 ലക്ഷം മൊബൈൽ ടവറുകളിലാണ് നിലവിൽ 5ജി ലഭ്യമാകുന്നത്. രാജ്യമാകെ ഓരോ മിനിറ്റിലും ഓരോ ടവർ എന്ന കണക്കിലാണ് 5ജി സജ്ജമാക്കിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം 5ജി ടവറുകൾ, 29,160 എണ്ണം. തൊട്ടുപിന്നിൽ യുപി; 27,122. റിലയൻസ് ജിയോയുടേതാണ് രാജ്യത്തെ ബഹുഭൂരിപക്ഷം 5ജി ടവറുകളും.