കേരളത്തിന്റെ കടമെടുപ്പിലെ വെട്ടിക്കുറവ് . കേന്ദ്ര നിലപാടിൽ പ്രതീക്ഷ തെറ്റി സർക്കാർ

നികുതി വരുമാനവും കടമെടുപ്പും അടക്കം വിവിധ ഇനങ്ങളിലായി ആകെ 1.76 ലക്ഷം കോടി വരവു പ്രതീക്ഷിക്കുന്ന ബജറ്റിൽനിന്ന് ഒറ്റയടിക്ക് 17,052 കോടി കുറയുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികനില തന്നെ താളം തെറ്റും.

സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് ഇൗ വർഷം കേരളത്തിനു കടമെടുക്കാവുന്ന തുക. ഇത് ആകെ 32,442 കോടിയാണെന്നും കേരളത്തിന് ഇത്രയും തുക കടമെടുക്കാൻ അർഹതയുണ്ടെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ മാർച്ചിൽ അറിയിച്ചതിനാൽ വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാർ.

2019ൽ മസാല ബോണ്ടിറക്കി കിഫ്ബി 2150 കോടി സമാഹരിച്ചിരുന്നു. ഇതിനെതിരെ സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ടായതോടെ ബോണ്ടിറക്കൽ കിഫ്ബി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.കിഫ്ബിയും പെൻഷൻ കമ്പനിയും മറ്റും കടമെടുത്ത തുക കഴിഞ്ഞ വർഷം മുതൽ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ‌ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി. ഈ വർഷത്തെ കടമെടുപ്പ് വെട്ടിക്കുറയ്ക്കാൻ കാരണവും ബജറ്റിനു പുറത്തെ ഈ കടമെടുപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *