കേരളം–തുര്‍ക്കി സഹകരണത്തിന് സാധ്യത; തുര്‍ക്കി അംബാസിഡര്‍ മുഖ്യമന്ത്രിയു മായി കൂടിക്കാഴ്ച നടത്തി

തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായുള്ള സഹകരണ സാധ്യതകൾ ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്താംബൂളില്‍നിന്ന് കൊച്ചിയിലേക്കു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു തുർക്കി അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണു സർവീസ് നടത്തുക. കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ടൂറിസം രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *