കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ അപകടസാധ്യതയുള്ളതാണോ, ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് റിസർവ്വ് ബാങ്കും, സർക്കാരും നിരീക്ഷിക്കുന്നു.
ബാങ്കുകളിൽ ഉയർന്ന നിക്ഷേപമുള്ള ചില ട്രസ്റ്റുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ അക്കൗണ്ടുകളും, ഉയർന്ന നിക്ഷേപമുള്ള വ്യക്തിഗത അക്കൗണ്ടുകളും ഇത്തരത്തിൽ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സംശയാസ്പദമായി തോന്നിയ ചില അക്കൗണ്ടുകൾ പരിശോധിക്കുന്നതിനിടയിലാണ്, കെവൈസി അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത നിരവധി അക്കൗണ്ടുകൾ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എല്ലാ ഉപയോക്താക്കളുടെയും അക്കൗണ്ടുകൾ 2023 ജൂൺ മാസത്തിനുള്ളിൽ കെ.വൈ.സി വിവരങ്ങൾ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് ആർ.ബി.ഐ ബാങ്കുകൾക്ക് നൽകിയ നിർദേശം. ഇത്തരം അക്കൗണ്ടുകൾ ഇനി മരവിപ്പിക്കേണ്ടിവരുമോ എന്നത് സംബന്ധിച്ച് ആർ.ബി.ഐയിൽ നിന്നുള്ള മറുപടി കാത്തിരിക്കുകയാണ് ബാങ്കുകൾ