കെടിടിസി നേതൃത്വത്തിൽ 31നു മെഗാ ടൂറിസം ബി 2 ബി മീറ്റ് സംഘടിപ്പിക്കും.

ട്രാവൽ ആൻഡ് ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന പ്രഫഷനൽ സ്ഥാപനങ്ങളുടെ സംഘടനയായ കേരളൈറ്റ്സ് ട്രാവൽ ആൻഡ് ടൂർസ് കൺസോർഷ്യത്തിന്റെ (കെടിടിസി) നേതൃത്വത്തിൽ 31നു മെഗാ ടൂറിസം ബി 2 ബി മീറ്റ് സംഘടിപ്പിക്കും. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ രാവിലെ 10 ന് സിയാൽ എംഡി എസ്. സുഹാസ് ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വ്യവസായ മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടാണു മേള സംഘടിപ്പിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് മനോജ് എം. വിജയൻ അറിയിച്ചു.

79942 42337 എന്ന വാട്സാപ് നമ്പറിൽ റജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *