വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി വൈദ്യുതി ബോർഡ് ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി.
ഇന്ത്യൻ സ്മാർട് ഗ്രിഡ് ഫോറം നൽകുന്ന ഡയമണ്ട് അവാർഡ് ആണ് ബോർഡിന് ലഭിച്ചത്. ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തു തന്നെ ആദ്യമായി ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ എന്ന ആശയമാണ് അവാർഡിന് അർഹമായത്. വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. മാർച്ച് 3ന് ഡൽഹിയിൽ അവാർഡ് സമ്മാനിക്കും.