കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിനും ഗഡുക്കളായി നൽകുന്നതിനും എതിരെ യൂണിയനുകൾ തുടങ്ങിയ പ്രതിഷേധം ശമിപ്പിക്കുനത്തിന്റെ ഭാഗമായി ഗതാഗത മന്ത്രിയും സിഐടിയുവുമായി ചർച്ച നാളെ നടക്കും
ഫെബ്രുവരി മാസത്തെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഇതു തുടരാനാണ് മാനേജ്മെന്റ് ആലോചന. ഇതിനെതിരെ ബിഎംഎസ് യൂണിയൻ സംയുക്ത സമരവും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മറുപടി പറയാമെന്നാണ് സിഐടിയു നിലപാട്. സംയുക്ത സമരത്തിന് തൽക്കാലം പോകേണ്ടതില്ലെന്ന് സിഐടിയു നേതൃത്വം കെഎസ്ആർടിസിയിലെ സിഐടിയു ഭാരവാഹികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം ബിഎംഎസും ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫും പണിമുടക്ക് ഉൾപ്പെടെ സംയുക്ത സമരത്തിനൊരുങ്ങുകയാണ്
കെഎസ്ആർടിസിയെ സ്വകാര്യവൽകരിക്കാനും ശമ്പളം ഗഡുക്കളായി നൽകാനും ഡിപ്പോകൾ സ്വിഫ്റ്റിനു കൈമാറാനുമുള്ള നീക്കത്തിനെതിരെ യൂണിയനുകളുടെ സംയുക്ത സമരത്തിന് കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.വിൻസെന്റ് എംഎൽഎ അറിയിച്ചു.