കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും

കുടുംബശ്രീ, ഹാൻടെക്സ് അടക്കമുള്ള 9 സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ ഇനി കേന്ദ്രസർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) വഴി ഇന്ത്യയാകെ ലഭ്യമാകും. കുടുംബശ്രീയുടെ 140 ഉൽപന്നങ്ങൾ ആദ്യഘട്ടത്തിലുണ്ടാകും.

ആമസോൺ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) പോലൊരു സംവിധാനമാണ് ഒഎൻഡിസി. അതായത് ഗൂഗിൾ പേ, പേയ്ടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം

ഒഎൻഡിസിക്കായി മാത്രം പ്രത്യേക ആപ് നിലവിലില്ല. പകരം പേയ്ടിഎം, മീശോ മൈസ്റ്റോർ, സ്പൈസ്മണി പോലെയുള്ള ആപ്പുകളിലൂടെയാണ് ഒഎൻഡിസി ലഭ്യമാകുന്നത്. പേയ്ടിഎം ആപ്പ് തുറന്ന് താഴേക്ക് സ്ക്രോൾ ചെയ്താൽ ‘Shop on ONDC store’ എന്ന ഓപ്ഷൻ കാണാം. ഓരോ വിഭാഗവും തുറന്ന് കീവേഡ് ഉപയോഗിച്ച് സെർച് ചെയ്താൽ സ്ഥാപനങ്ങളും ഉൽപന്നങ്ങളും കണ്ടെത്താനാകും.

കേരളത്തിൽ നിന്നുള്ള മറ്റ് സ്ഥാപനങ്ങൾ

ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ് (ഫോമിൽ)

കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ (കാഡ്കോ) 

കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്‍സിഡിസി)

കേരള സ്റ്റേറ്റ് കൊയർ കോർപറേഷൻ 

കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (കാപക്സ്) 

കേരള സോപ്സ്

കൈരളി ഹാൻഡിക്രാഫ്റ്റ്സ്

Leave a Reply

Your email address will not be published. Required fields are marked *