കുടുംബശ്രീയുടെ ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടിയുടെ വിൽപന.

കുടുംബശ്രീയുടെ 1087 ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടി രൂപയുടെ വിൽപന. കഴിഞ്ഞ വർഷം 19 കോടിയായിരുന്നു. 3.25 കോടി രൂപയുടെ വിൽപന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്‌. കുടുംബശ്രീയുടെ 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉൽപന്നങ്ങൾ മേളയിൽ വിൽപന നടത്തി.

കുടുംബശ്രീ സംഘങ്ങൾ ഉൽപാദിപ്പിച്ച പൂക്കളുടെ വിൽപന ഇക്കുറി മേളകളിലെ പ്രധാന ആകർഷണമായിരുന്നു. 1819 വനിതാ കർഷക സംഘങ്ങൾ 780 ഏക്കറിലാണ് പൂക്കൃഷി നടത്തിയത്. കഴിഞ്ഞ വർഷം 128 ഏക്കറിലായിരുന്നു. വിലക്കയറ്റം തടയാൻ സഹായിച്ച സർക്കാരിന്റെ വിപണി ഇടപെടലിൽ, കുടുംബശ്രീ ശ്രദ്ധേയമായ പങ്കു വഹിച്ചതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *