മസാല ബോണ്ട് വിഷയത്തിൽ ഇ ഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദം കേൾക്കുന്നതിനായി മാറ്റി.
എൻഫോഴ്സ്മെന്‍റ് അന്വേഷണം മൂലം മറ്റ് സാമ്പത്തിക ഇടപാടുകൾ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. വാദത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. കിഫ്ബി മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. മസാല ബോണ്ടിന് അനുമതിയുണ്ടെന്നും, തുകയുടെ കണക്ക് ഓരോ മാസവും കിഫ്ബി കൃത്യമായി നൽകിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്.