കാർഷികാധിഷ്ഠിത വ്യവസായത്തിന്  10 കോടി വരെ വായ്പ

കേരള സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ( കെഎഫ്സി) നിന്നു ചെറുകിട-ഇടത്തരം  സംരംഭങ്ങൾക്കും കാർഷിക യൂണിറ്റുകൾക്കും 5 ശതമാനം പലിശയ്ക്ക് 10 കോടി രൂപ വരെ വായ്പ ലഭ്യമാണ്.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യിലൂടെ  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് 5 %  പലിശയ്ക്ക് 2 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നതാണ് ആദ്യ പദ്ധതി. സർക്കാർ മൂന്നും  കെഎഫ്സി രണ്ടും ശതമാനം പലിശ സബ്സിഡി അനുവദിക്കുന്ന പദ്ധതിയിൽ സംരംഭകർക്ക് 5 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. പദ്ധതിയിൽ കെഎഫ്സി ഇതുവരെ 2122 യൂണിറ്റുകൾക്ക് വായ്പ നൽകിയിട്ടുണ്ട്. ഇനി വർഷം 500 എണ്ണംവീതം 5 വർഷത്തിനുള്ളിൽ 2,500 സംരംഭങ്ങൾക്ക് വായ്പ നൽകുകയാണ് ലക്ഷ്യം. ഇതിനായി വർഷംതോറും 500 കോടി രൂപ നീക്കിവയ്ക്കും.

സംസ്ഥാനത്തെ 40 ശതമാനത്തോളം ചെറുകിട-ഇടത്തരം വ്യവസായങ്ങളും കാർഷികാധിഷ്ഠിതമായതിനാൽ മിക്ക സംരംഭകർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും.കെഎഫ്സിയുടെ http://kfc.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ആണ് വായ്പയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *