Doctor’s Day Special
കാഴ്ച…….വര്‍ണാഭമായ പ്രകൃതിയെ കാണാനും പ്രിയപ്പെട്ടവരുടെ മുഖത്തെ പുഞ്ചിരികാണാനും മാത്രമല്ല, ലോകവിസ്മയങ്ങള്‍ കണ്ടറിയാനും ജീവജാലങ്ങള്‍ക്ക് കനിഞ്ഞരുളിയ കഴിവ്. ഡോക്ടര്‍മാരെ ജീവിച്ചിരിക്കുന്ന ദൈവമെന്നു പറയുന്ന ജനങ്ങള്‍ കാഴ്ചയെ കാത്തുപരിപാലിക്കുന്ന ഒപ്താല്‍മോളജിസ്റ്റുകളെയും കാഴ്ച തിരികെ തന്ന കണ്കണ്ടദൈവമെന്നു വിശേഷിപ്പിക്കുന്നു. അങ്ങനെ ഒരു പ്രൊഫഷനിലേക്ക് വന്നതിന്റെ ചാരിതാര്‍ത്ഥ്യം പങ്കുവയ്ക്കുകയാണ് ഡോ. ഷാജു അശോകൻ. കഴിഞ്ഞ 23 വര്‍ഷങ്ങളായി ലക്ഷക്കണക്കിനു പേരെ കാഴ്ചയുടെ വിസ്മയലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞു ഡോ. ഷാജു അശോകന്.
വാസന് ഐ കെയറില്‍ തുടക്കം
വാസന് ഐ കെയര്‍ ഹോസ്പിറ്റലില്‍ ഒപ്താല്‍മിക് സര്‍ജനും മെഡിക്കല്‍ വൈസ് പ്രസിഡന്റുമായി കരിയര്‍ ആരംഭിച്ച് തമിഴ്നാടും കേരളവും ഹോസ്പിറ്റല്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ആശുപത്രികളില്‍ അഞ്ച് വര്‍ഷത്തോളം സേവനമനുഷ്ടിച്ച ഡോ. ഷാജു അശോകൻ പിന്നീട് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിനോട് ചേര്‍ന്ന് 600 ബെഡും കിടത്തി ചികിത്സയും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി പ്രത്യേക വിഭാഗം സജ്ജമാക്കി.
നിലവില്‍ അഹല്യ ഫൗണ്ടഷൻ ഐ ഹോസ്പിറ്റിലിന്റെ മെഡിക്കല്‍ ഡയറക്ടര്‍, സിഇഒ എന്നീ പദവി വഹിക്കുന്നു. തിമിര ശസ്ത്രക്രിയയുടെ പേരില്‍ പ്രശസ്തി നേടിയെടുക്കാന്‍ കഴിഞ്ഞ ഡോക്ടര്‍ ഷാജു കാറ്ററാക്റ്റ് & റിഫ്രക്റ്റീവ് സര്‍ജറിയിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത്.
മികവിന്റെ തിളക്കം
ഒരൊറ്റ ദിവസത്തില്‍ 98 ശത്രക്രിയ എന്ന വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞു. ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെത്തന്നെ ചുരുക്കം ഒപ്താല്മോളജിസ്റ്റുകളിലേക്കെത്തിയ മലയാളി. 1999 ല്‍ അനസ്തേഷ്യ ഇല്ലാതെയുള്ള തിമിര ശസ്ത്രക്രിയയ്ക്ക് ഇന്‍വെസ്റ്റിഗേറ്ററായി ഡോ. അമര്‍ അഗര്‍വാളിനൊപ്പം പ്രവര്‍ത്തിച്ചു. ഒപ്താല്‍മോളജി ടൈംസ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏറ്റവുമധികം ലാസിക്&കാറ്ററാക്റ്റ് സര്‍ജറി നടത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡോക്ടര്‍ എന്ന അഭിമാന നേട്ടം കൈവരിച്ചു. തന്റെ 33 വയസ്സിനുള്ളില്‍ 6000 ലാസിക് സര്‍ജറിയും 18000 തിമിര ശസ്ത്രക്രിയകളുമാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.
2005 ല്‍ നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലും 2007 ല്‍ കേരള ഒപ്താല്‍മിക് കോണ്‍ഫറന്‍സിലും അനിസ്റ്റോമെട്രോഫിക് ആംബ്ലിയോഫിയയ്ക്കുള്ള പീഡിയാട്രിക് ലാസിക്കിനെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെടുത്താല്‍ കെരാറ്റോകോണസ് ചികിത്സയായ കോര്‍ണിയല്‍ ക്രോസ് ലിങ്കിംഗ് ട്രീറ്റ്മെന്റ് ആദ്യമായി ചെയ്ത ഡോക്ടര്‍. 2007ല്‍ 82 ഇംപ്ലാന്റബ്ള്‍ കോണ്ടാക്റ്റ് ലെന്‍സ് ശസ്ത്രക്രിയകള്‍ (Phakik IOL) നടത്തി റെക്കോര്‍ഡ് നേടി.
കേരളത്തിനുപുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഫോക്കോ ആന്‍ഡ് ലാസിക് ലൈവ് സര്‍ജിക്കല്‍ സ്കില്‍ ട്രാന്‍സ്ഫര്‍ കോഴ്സുകള്‍ നടത്തി. തമിഴ്നാട്ടിലും കേരളത്തിലുമായി അമ്പതിലേറെ സിഎംഇ പ്രോഗ്രാമുകള്‍ നടത്തി. അഹല്യ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല്‍സിനെ രണ്ട് ആശുപത്രികളില്‍ നിന്നും അഞ്ച് വര്‍ഷത്തില്‍ 18 ആയി ഉയര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ചു.
സംരഭകത്വത്തിലും
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഒപ്താല്‍മോളജിസ്റ്റ് ആയി സേവനമനുഷ്ടിക്കുന്നതോടൊപ്പം സംരംഭകത്വത്തിലും മുന്നേറാന്‍ ഡോ. ഷാജുവിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് ഷോപ്പിംഗ് മാളുകള്‍ വിജയകരമായി നടത്തി പോരുന്നുണ്ടെങ്കിലും തന്റെ പാഷനെ പിന്തുടര്ന്നുകൊണ്ടാണ് സംരംഭകത്വത്തിലും ഡോക്ടര്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. അലോപ്പതിയില്‍ വേരൂന്നിയുള്ള, എന്നാല്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് പ്രാധാന്യം നല്‍കിയുള്ള ട്രീറ്റ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു. 2017 ല്‍ ആരംഭിച്ച ‘ആരോഗ്യധാമ’ എന്ന ഈ സ്ഥാപനം ടൈപ്പ് 2 ഡയബറ്റിസ് ചികിത്സയ്ക്ക് പ്രശസ്തിയാര്‍ജിച്ച് മുന്നേറുന്നു.
ഗോള്‍ഡന്‍ ഇയേഴ്സ് ക്ലബ്
റിട്ടയര്‍മെന്റ് കാലം ജീവിതത്തിലെ സുവര്ണകാലഘട്ടമാക്കാന് ആഗ്രഹിക്കുന്നവര്‍ക്കായി ഡോക്ടര്‍ ഷാജുവിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സുഖവാസ കേന്ദ്രമാണ് ”ഗോള്‍ഡന്‍ ഇയേഴ്സ് ക്ലബ്’. തൃശൂര്‍, മണ്ണുത്തിയില്‍ 23 ഏക്കറില്‍ പരന്നു കിടക്കുന്ന ക്ലബ്ബ് ആരോഗ്യ പരിചരണത്തോടൊപ്പം സമാധാനവും സ്വസ്ഥതയും ഉറപ്പു നല്കുന്നു. 60 വയസ്സുകഴിഞ്ഞവര്‍ക്ക് ഇവിടെ പകല്‍ നേരങ്ങളില്‍ സമയം ചെലവഴിക്കാം. സ്ഥിരതാമസം വേണ്ടവര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള റിട്ടയര്‍മെന്റ് ജീവിതം ഇവിടെ ആസ്വദിക്കാം.
ദി എര്ത്ത്എക്സ്
ഇലോണ്‍മസ്കിന്റെ സ്പേസ്എക്സ് പോലെ ഡോ.ഷാജുവിന്റെ എര്ത്ത്എക്സ് എന്നു പറയാം. ”ഈ 50 വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞ കാര്യം, എന്തൊക്കെയുണ്ടെങ്കിലും ജീവിതത്തില്‍ സന്തോഷത്തോടെയിരിക്കുക എന്നതാണ് ഏറ്റവും വലുതെന്നാണ്. എര്ത്ത്എക്സിലേക്ക് കടക്കുന്ന ഒരാള്‍ക്ക് പ്രതീക്ഷിക്കാവുന്നതും മനസ്സു നിറഞ്ഞ സന്തോഷമാണ്.
ഇലോണ്‍ മസ്ക് ബഹിരാകാശത്ത് സന്തോഷത്തിന്റെ ‘സ്പേസ്’ ഉണ്ടാക്കിയപ്പോള്‍ ‘എര്ത്ത്എക്സ്’ ‘ഭൂമി’യില്‍ തന്നെ സന്തോഷത്തിനായൊരു ഇടമൊരുക്കാന്‍ ശ്രമിക്കുന്നു” ഡോ. ഷാജു പറയുന്നു.
സന്തോഷം നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി സമയം ചെലവഴിക്കാനുള്ളതെല്ലാം ഒരുക്കിയിട്ടുള്ള ഫാമിലി ഹെല്‍ത്ത്കെയര്‍ ആന്‍ഡ് വെല്‍നസ് റിസോര്‍ട്ട് ആണ് ദി എര്ത്ത്എക്സ്. സ്റ്റേ-കേഷന് പോലെയോ പ്രകൃതിദത്ത ഭക്ഷണമൊക്കെ കഴിച്ചുകൊണ്ടുള്ള റിസോര്‍ട്ട് സ്റ്റേ പോലെയോ പാക്കേജുകള്‍ ലഭ്യമാക്കാനാണ് പദ്ധതി. സന്തോഷം നിറയ്ക്കുന്ന ജീവിതം അതാണ് ഈ പദ്ധതി കൊണ്ട് ഡോ. ഷാജു വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബത്തിന്റെ കരുത്ത്
ആതുരസേവനത്തോടൊപ്പം സംരംഭകത്വത്തിലും മുന്നേറാന്‍ ഡോ. ഷാജുവിന് പ്രോത്സാഹനവുമായി ഡെന്റിസ്റ്റ് ആയ ഭാര്യ സരിത ഷാജുവും മക്കളായ ആര്യ, അക്ഷയ്, അഭയ എന്നിവരുമുണ്ട്. ആര്യ യുകെയിൽ(UK) എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും അക്ഷയ് ബിബിഎ വിദ്യാര്‍ത്ഥിയാണ്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ അഭയ നാഷണല്‍ കട്ടിംഗ് ചാമ്പ്യന്‍ ആണ്.