കാപ്പിവില സർവകാല റെക്കോർഡിൽ

ഒരു ക്വിന്റൽ കാപ്പി പരിപ്പിന്റെ വില 2 ആഴ്ചയ്ക്കിടെ 1500 രൂപ വർധിച്ച് 21,500 രൂപയായി.  ഉണ്ട കാപ്പി 54 കിലോഗ്രാം ചാക്കിന് 500 രൂപ കൂടി 6500 രൂപയായി. ഇതും ഏറ്റവും ഉയർന്ന വിലയാണ്. ഉൽപാദനത്തിലുണ്ടായ ഇടിവാണു വിലയിൽ കുതിച്ചുചാട്ടമുണ്ടാക്കുന്നത്. കഴിഞ്ഞ 2 വർഷമായി വയനാട്ടിലും രാജ്യത്ത് ഏറ്റവുമധികം കൃഷിയുള്ള സംസ്ഥാനമായ കർണാടകയിലും ഉൽപാദനം പകുതിയായി.  പ്രധാന കാപ്പി ഉൽപാദക രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും ഉൽപാദനം കുറഞ്ഞു. 

ഈ സീസണിൽ വിളവെടുപ്പ് ആരംഭിച്ചപ്പോൾ പരിപ്പ് ക്വിന്റലിന് 16,000 രൂപയായിരുന്നു. മുൻപൊരിക്കലും വിളവെടുപ്പ് കാലത്ത് ഈ വില കിട്ടിയിരുന്നില്ല. മാർച്ച് അവസാനത്തോടെ കാപ്പി വില 20,000രൂപയായി. 2013ൽ ഡിസംബറിലാണ് ഇതിനു മുൻപ് കാപ്പിക്ക് ഉയർന്ന വില ലഭിച്ചത്. അന്ന് പരിപ്പ് ക്വിന്റലിന് 15,600 രൂപയിലെത്തി. 

Leave a Reply

Your email address will not be published. Required fields are marked *