കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന് 902.61 കോടി രൂപ അറ്റാദായം.

കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന് 902.61 കോടി രൂപ അറ്റാദായം. മുൻവർഷം 540.54 കോടി രൂപയായിരുന്നതിൽ 67% വർധന. സ്ഥിരതയാർന്ന പ്രവർത്തനത്തിന്റെ ഫലമാണ് വാർഷിക അറ്റാദായമായ 3010.5 കോടി രൂപയെന്ന് എംഡി ശ്യാം ശ്രീനിവാസൻ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മികച്ച റിട്ടേൺ ഓൺ ഇക്വിറ്റി ആയ 17.48% നേടി. പ്രവർത്തനലാഭവും എക്കാലത്തെയും ഉയർന്ന നേട്ടം കൈവരിച്ചു. 1334.58 കോടി. മൊത്തം ബിസിനസ് 18.74% വർധിച്ച് 387832.93 കോടിയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 181700.59 കോടിയായിരുന്ന നിക്ഷേപം 213386.04 കോടിയായി

വായ്പാ വിതരണത്തിലും മികച്ച വളർച്ച. ആകെ വായ്പ മുൻ വർഷത്തെ 147639.45 കോടി രൂപയിൽ നിന്ന് 177376.53 കോടി രൂപയായി. റീട്ടെയിൽ വായ്പകൾ 17% വർധിച്ച് 56076.86 കോടിയായി. കാർഷിക വായ്പകൾ 21.46% വർധിച്ച് 23355 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകൾ 17.9% വർധിച്ച് 17274 കോടി രൂപയിലും കോർപറേറ്റ് വായ്പകൾ 23.4% വർധിച്ച് 64311.34 കോടിയിലുമെത്തി. നിഷ്ക്രിയ ആസ്തി 4183.77 കോടി. വായ്പകളുടെ 2.3%. ഓഹരിയുടമകൾക്ക് 50% ലാഭവിഹിതം നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *