കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി രൂപയായി. 14,071 കോടി രൂപ എന്ന മുൻ വർഷത്തെ വിറ്റുവരവിനെ അപേക്ഷിച്ചു 32%വർദ്ധന. ലാഭം 596 കോടി രൂപ. ഇന്ത്യയിലെ വിറ്റുവരവ് 15,783 കോടി രൂപയാണ്. കഴിഞ്ഞ വർഷം 11,584 കോടി ആയിരുന്നു. വളർച്ച 36%. ഇന്ത്യയിൽ നിന്നുള്ള ലാഭം 554 കോടി. കഴിഞ്ഞ വർഷം 390 കോടി; വളർച്ച 42%. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വിറ്റുവരവ് 4,535 കോടി രൂപ. വളർച്ച 34%. നാലാം പാദത്തിലെ ലാഭം മുൻവർഷത്തെ 70 കോടി രൂപയിൽ നിന്നു 137 കോടിയായി.
ഓഹരി ഉടമകൾക്ക് 120 കോടി രൂപ ലാഭവിഹിതം നൽകാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തതായി എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *