കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിൽ ഉണ്ടായിരുന്നു. ഇന്ത്യയ്ക്കൊപ്പം ഇറ്റലി, മെക്സിക്കോ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, തായ്വാൻ എന്നിവയാണ് നിലവിൽ കറൻസി മോണിറ്ററിംഗ് ലിസ്റ്റിന്റെ ഭാഗമായ ഏഴ് സമ്പദ്വ്യവസ്ഥകളെന്ന് ട്രഷറി വകുപ്പ്
യുഎസ് കോൺഗ്രസിന് നൽകിയ ദ്വിവാർഷിക റിപ്പോർട്ടിൽ പറഞ്ഞു.കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത രാജ്യങ്ങൾ ഷറി വകുപ്പിന്റെ മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമേ പാലിച്ചിട്ടുള്ളൂവെന്നും ദ്വിവാർഷിക റിപ്പോർട്ടിൽ പറയുന്നു.തുടർച്ചയായി രണ്ട് റിപ്പോർട്ടുകൾക്കുള്ള മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമാണ് ഇന്ത്യയും മറ്റ് നാല് രാജ്യങ്ങളും പിന്തുടർന്നിട്ടുള്ളു. അതിനാലാണ് മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് നീക്കം ഈ രാജ്യങ്ങളെ ചെയ്തത്.