ഇന്ത്യൻ രൂപയുമായി ബന്ധപ്പെട്ട കറൻസി ഊഹക്കച്ചവടം അനുവദിക്കില്ല എന്നാണ് റിസർവ് ബാങ്ക് തീരുമാനം.കറൻസി ഡെറിവേറ്റീവ് ട്രേഡിങ്ങിനാണ് മേയ് 3 മുതൽ നിയന്ത്രണം കൊണ്ടുവരുന്നത്. ലാഭമുണ്ടാക്കാൻ ചെയ്യുന്ന കറൻസി വ്യാപാരം ഇനി മുതൽ അനുവദിക്കില്ല. ഇന്ത്യൻ രൂപയിൽ ഉണ്ടാകുന്ന വൻ വ്യതിയാനങ്ങൾ കുറയ്ക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
എന്നാൽ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും തുടർന്നും കറൻസി ഡെറിവേറ്റീവ് ട്രേഡിങ്ങ് നടത്താം. അത് അവർക്ക് നഷ്ടമില്ലാതെ കച്ചവടം നടത്താൻ അത്യാവശ്യമാണ് എന്നത് കൊണ്ടാണ് അനുവദിക്കുന്നത്. നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ചെറുകിട വ്യാപാരികൾ കറൻസി ട്രേഡിങ്ങിൽ നിന്നു പൂർണമായും പുറത്താകും എന്നാണ് കരുതുന്നത്. കറൻസി ഡെറിവേറ്റീവ് വ്യാപാരത്തിന് മരണമണി മുഴങ്ങി എന്നാണ് സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സ്ഥാപകൻ നിധിൻ കാമത്ത് എന്നാണ് ഇതിനോട് പ്രതികരിച്ചത്. കൃത്രിമമായ നിരക്കുകൾ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടാണ് കറൻസി വ്യാപാരത്തിന് റിസർവ് ബാങ്ക് തടയിടുന്നത്.