ദൈനംദിനം ആവശ്യങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചെങ്കിലും സമ്പാദ്യമെന്ന നിലയിൽ ഉയർന്ന മൂല്യമുള്ള കറൻസി ഉപയോഗിക്കുന്നത് കൂടിയതായി റിസർവ് ബാങ്ക് ലേഖനം. വിനിമയത്തിലുള്ള ഉയർന്ന മൂല്യമുള്ള കറൻസി 2010 മുതൽ 2016 വരെ ശരാശരി 21% ആയിരുന്നെങ്കിൽ, 2022–23ൽ ഇത് 44 ശതമാനമായി ഉയർന്നു.
അതേസമയം യുപിഐ അടക്കമുള്ള ഡിജിറ്റൽ ഇടപാടുകൾ ശക്തിപ്പെട്ടതുവഴി മൂല്യം കുറഞ്ഞ കറൻസികളുടെ ഉപയോഗത്തിൽ കുറവുണ്ടായി. എടിഎം വഴിയുള്ള പണം പിൻവലിക്കലും കാര്യമായി കുറഞ്ഞു. ഇത് ദൈനംദിന ആവശ്യങ്ങൾക്ക് കറൻസിയുടെ ആവശ്യം കുറഞ്ഞതിന്റെ സൂചനയാകാമെന്ന് ലേഖനം വിശദീകരിക്കുന്നു. ലേഖനം ആർബിഐയുടെ ഔദ്യോഗിക നിലപാടല്ലെന്നും, പകരം അതിന്റെ രചയിതാക്കളുടേതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.