കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മിക്ക് തുടക്കമായി. ബിപിഎല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതാണ് പദ്ധതി. ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് രാഹുല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. സർക്കാരിന്‍റെ നൂറ് ദിവസം തികയുന്ന വേളയിൽ ഇത് സ്ത്രീകൾക്കായി സമർപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
1.9 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിൽ 2000 രൂപ എത്തി.ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു.10 കിലോ അരി സൗജന്യമായി ബിപിഎൽ കുടുംബങ്ങളില്‍ എത്തുന്നു.സ്ത്രീകൾക്കായി ലോകത്തുള്ള ഏറ്റവും വലിയ ക്ഷേമപദ്ധതിയാണ് ഇത്.ലോകത്തെവിടെയും ഇത്രയും വലിയ തുക സ്ത്രീകൾക്കായി നൽകുന്ന പദ്ധതിയില്ല എന്നും രാഹുൽ വ്യക്തമാക്കി