കിഫ്ബിക്കു കീഴിലെ കരാറുകാർക്ക് 2 മാസമായി പണം നൽകുന്നില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കിഫ്ബിയെയും പിടികൂടിയതാണ് ബില്ലുകൾ പാസാക്കാത്തതിനു കാരണമെന്നു കരാറുകാർ ആരോപിക്കുന്നെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറാണു കാരണമെന്നും ഇൗയാഴ്ച തന്നെ പ്രശ്നം പരിഹരിക്കുമെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി.
2018ൽ തയാറാക്കിയ സോഫ്റ്റ്‌വെയർ നവീകരിക്കുന്നതാണ് ഇപ്പോഴത്തെ തടസ്സം.
100 കോടിയോളം രൂപയാണ് വിവിധ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയതിനു കരാറുകാർക്കു കിഫ്ബി നൽകാനുള്ളത്. ജനുവരി 15നു ശേഷം സമർപ്പിച്ച ബില്ലുകളുടെ പണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കരാറുകാർ ചൂണ്ടിക്കാട്ടി.