മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 50 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.കണ്ണൂര്‍ സ്‍ക്വാഡിലൂടെ മമ്മൂട്ടി ആറാം പ്രാവശ്യം 50 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്.
റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ 50 കോടി രൂപയിലധികം നേടിയിരിക്കുന്നു.മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ നേട്ടം ആരാധകരെ ആവേശത്തിലുമാക്കുന്നു
നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം വേഫെറര്‍ ഫിലിംസും ആണ്.