ഓൺലൈൻ വിപണി കണ്ടെതാനായി വ്യവസായ വകുപ്പിന്റെ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ ആരംഭിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് തയാറാക്കിയ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. www.kshoppe.in എന്ന പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്. തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കശുവണ്ടി, പണി ആയുധങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വെബ്സൈറ്റിൽ വിൽപനയ്ക്കുള്ളത്. പോർട്ടലിന്റെ പേയ്മെന്റ് ഗേറ്റ്‌വേ സേവനം പഞ്ചാബ് നാഷനൽ ബാങ്കാണ് നിർവഹിക്കുന്നത്. തപാൽ വകുപ്പാണു ഡെലിവറി പങ്കാളി.അടുത്ത ഘട്ടത്തിൽ കെ–ഷോപ്പിയുടെ പ്രവർത്തനം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *