ഇന്ത്യൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള രാജ്യാന്തര ഓൺലൈൻ പണമിടപാടുകൾക്ക് അധികസുരക്ഷാ സംവിധാനം വരുന്നു. കാർഡ് വിവരങ്ങൾ ഓൺലൈനായി നൽകുന്ന ഇടപാടുകൾ പൂർത്തിയാകണമെങ്കിൽ ഒന്നിലേറെ സുരക്ഷാമുൻകരുതലുകൾ പൂർത്തിയാക്കണം
ഇതിനായി അഡിഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) നടപ്പാക്കാനുള്ള കരടുവിജ്ഞാപനം ആർബിഐ പുറത്തിറക്കി. പല രാജ്യാന്തര ഇടപാടുകളിലും ഒടിപി വെരിഫിക്കേഷൻ പോലെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തത് സൈബർ തട്ടിപ്പുകൾക്ക് വളമാകുന്നുണ്ട്.ഇത് തടയാനാണ് അധികസുരക്ഷാ സംവിധാനം. മാർച്ച് 10 വരെ ധനകാര്യമേഖലയിലുള്ളവർക്ക് ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാം. അതിനു ശേഷമേ ഇത് അന്തിമമാക്കൂ