ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെന്റ് സൈക്കിൾ ഓപ്ഷണൽ അടിസ്ഥാനത്തിൽ മാർച്ച് 28നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഉടനെ നടപ്പിലാക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. 25 ഓഹരികൾക്കും, ഒരു കൂട്ടം ബ്രോക്കർമാർക്കും മാത്രമായാണ് ഇത് ഇപ്പോൾ നടപ്പിലാക്കുന്നത്. അതിന്റെ ഫലപ്രാപ്തി പരിശോധിച്ച ശേഷം മാത്രമേ ‘ഒരേ ദിവസം’ സെറ്റില്‍മെന്റിലേക്ക് പൂർണമായും പോകുകയുള്ളൂ എന്നാണ് സെബി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എതിർപ്പ് കണക്കിലെടുത്താണ് സെബി പുതിയ തീരുമാനം. ഒരേ ദിവസത്തെ സെറ്റിൽമെന്റ് വിപണിയിലെ പണലഭ്യതയിലും, വ്യാപാര അളവുകളിലും പ്രശ്നമുണ്ടാക്കുമെന്ന ആശങ്ക അവർ ഉന്നയിച്ചിട്ടുണ്ട്. വ്യാപാര ചെലവുകൾ കൂട്ടുമെന്നാണ് വിദേശ പോർട്ഫോളിയോ നിക്ഷേപകരുടെ മറ്റൊരു ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *