ഓഹരി വിപണി ഒരുങ്ങുന്നു;മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന്

ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് നടക്കും. വൈകീട്ട് 6 മണി മുതല്‍ 7.15 വരെയാണ് മുഹൂര്‍ത്ത വ്യാപാരം.

ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായ വിക്രം സംവത് 2080ന്‍റെ തുടക്ക ദിനത്തിലാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുന്നത്. ഈ പ്രത്യേക മുഹൂര്‍ത്തതില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ആ പ്രത്യേക മുഹൂർത്തത്തില്‍ നല്ല ബിസിനസ്സ് നടക്കുകയാണെങ്കിൽ, ഒരു നല്ല വർഷം വരുമെന്ന് വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ മുഹൂര്‍ത്ത വ്യാപാര ദിനങ്ങളിലും വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വിപണികള്‍ 0.88 ശതമാനം കൈവരിച്ചു. 2021ല്‍ 0.49 ശതമാനം ആയിരുന്നു വിപണികളുടെ നേട്ടം. ഇക്വിറ്റി, കമ്മോഡിറ്റി ഡെറിവേറ്റീവ്സ്, കറന്‍സി ഡെറിവേറ്റീവ്സ്, ഇക്വിറ്റി ഫ്യൂച്ചേഴ്സ് ആന്‍ററ് ഓപ്ഷന്‍സ് എന്നീ വിഭാഗങ്ങളിലെല്ലാം ഈ മുഹൂര്‍ത്തത്തില്‍ വ്യാപാരം നടക്കും.

ഓഹരി വിപണികളിലൊന്നായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി മുഹൂര്‍ത്ത വ്യാപാരം നടക്കുന്നുണ്ട്. എന്‍എസ്ഇയില്‍ 1992 മുതലാണ് മുഹൂര്‍ത്ത വ്യാപാരം ആരംഭിച്ചത്.ആൽ‌ഗോ ട്രേഡിംഗ്, ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് തുടങ്ങി എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിട്ടും അരനൂറ്റാണ്ടിലേറെയായി മുഹൂ‍‍ർത്ത വ്യാപാരം നടക്കുന്നു . ഇലക്ട്രോണിക് ട്രേഡിംഗ് ഇല്ലാതിരുന്ന കാലത്ത് വ്യാപാരികൾ നേരിട്ട് ബി‌എസ്‌ഇയിൽ എത്തി വ്യാപാരം നടത്താറുണ്ടായിരുന്നു.മുഹൂർത്ത ട്രേഡിംഗിനിടെ നടപ്പിലാക്കിയ ട്രേഡുകളുടെ സെറ്റിൽമെന്റ് പ്രത്യേകമായി നടത്തില്ല. ഇത് അടുത്ത ട്രേഡിംഗ് സെഷന്റെ സെറ്റിൽമെന്റിലാകും നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *