റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടിയത് ഓഹരി വിപണിക്ക് തിരിച്ചടി നൽകി. രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയുമെന്ന വിലയിരുത്തൽ കൂടിയായതോടെ സെൻസെക്സ് 215.68 പോയിന്റ് കുറഞ്ഞ് 62,410.68ലും എൻഎസ്ഇ നിഫ്റ്റി 82.25 പോയിന്റ് താഴ്ന്ന് 18,560.50ലും എത്തി. തുടർച്ചയായ നാലാം ദിവസമാണ് സൂചികകൾ ഇടിഞ്ഞത്. സൂചികാധിഷ്ഠിത ഓഹരികളിൽ ഭൂരിഭാഗവും ഇടിവ് നേരിട്ടു.