ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ റെയില്‍വേ ഫിനാൻസ് കോർപറേഷൻ (IRFC) ഓഹരികൾ. ആഴ്ചയിലെ അവസാന വ്യാപാര ദിവസം 8% നേട്ടമുണ്ടാക്കിയ ഓഹരി 48.29 രൂപ വരെയെത്തി. കഴിഞ്ഞ ഒരാഴ്ച മാത്രം സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിവു നേരിട്ടപ്പോൾ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഹരിയുടെ വളര്‍ച്ച 38 ശതമാനമാണ്.
റെയിൽവേയുടെ വികസനത്തിനായി കമേഴ്സ്യൽ മാർക്കറ്റിൽനിന്നു ഫണ്ട് സമാഹരിക്കുന്നതും പുതിയ പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതും ഐആർഎഫ്‍സിയാണ്. 58,873 കോടി രൂപ വിപണി മൂലധനമുള്ള കമ്പനി കഴിഞ്ഞ രണ്ടു വർഷത്തിൽ നിക്ഷേപകർക്ക് നൽകിയ റിട്ടേൺ 90.89 ശതമാനവും കഴിഞ്ഞ ഒരു വർഷത്തിൽ നൽകിയ റിട്ടേൺ 111. 5 ശതമാനവുമാണ്. 2019 മുതൽ സ്ഥിരമായ വരുമാന വളർച്ചയും മൊത്ത ലാഭവും കമ്പനി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.