കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 60,000 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന്
60,010ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,733ലുമാണ് വ്യാപാരം നടക്കുന്നത്
എച്ച്‌സിഎല്‍ ടെക്, അദാനി എന്റര്‍പ്രൈസസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടത്തിലുള്ളത്. സിപ്ല, സണ്‍ ഫാര്‍മ, അപ്പോളോ ഹോസ്പിറ്റല്‍സ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ക്രിസില്‍, ഐസിഐസിഐ ലൊംബാര്‍ഡ്, ഓറിയന്റല്‍ റെയില്‍ ഇന്‍ഫ്രസ്ട്രക്ചര്‍, ടാറ്റ കോഫി, വിവാന്ത ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.