വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,000നരികെയെത്തി. സെന്‍സെക്‌സ് 49 പോയന്റ് നേട്ടത്തില്‍ 61,052ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 17,967ലുമെത്തി.
ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, മാരുതി സുസുകി, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക് സൂചികകള്‍ നേരിയ നേട്ടത്തിലാണ്. ഫാര്‍മ സൂചിക നഷ്ടത്തിലുമാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്…….