എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയിൽ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി വില്പന നടത്തിയതാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ എഫ് പി ഒ. 2023 ഫെബ്രുവരിയിൽ അദാനി. എന്റർപ്രൈസസ് 20000 കോടി രൂപയുടെ എഫ് പി ഒ നടത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
ഏപ്രിൽ 18ന് തുടങ്ങുന്ന എഫ് പി ഒ ഏപ്രിൽ 22 വരെ നീണ്ടുനിൽക്കും. 10 രൂപ മുതൽ 11 രൂപ വരെയാണ് ഓഹരി വില. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കമ്പനിയാണ് വോഡഫോൺ ഐഡിയ. 2.38 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആകെ കടം. കഴിഞ്ഞ എട്ടുവർഷമായി കമ്പനി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2022 -2023 സാമ്പത്തിവർഷം മാത്രം 29371 കോടി രൂപയാണ് കമ്പനിയുടെ ആകെ നഷ്ടം.എഫ് പി ഒ വഴി പണം സമാഹരിക്കുന്നതിലൂടെ വരിക്കാരുടെ എണ്ണം കൂട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ വോഡഫോൺ ഐഡിയയ്ക്ക് നടപ്പാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.