മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി (എഐ) സംരംഭമായ ഓപ്പൺഎഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയെ സമീപിച്ചു. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ് ആർ.ആർ. മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൻഹാറ്റൻ കോടതിയിൽ ഹർജി നൽകിയത്.