ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ. ഉത്രാടം ദിനത്തിൽ മാത്രം വിറ്റത് 37 ലക്ഷം ലീറ്ററിലേറെ പാലും 3,91576 ലീറ്റർ തൈരും. വിൽപനയിൽ റെക്കോർഡാണിത്.
തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി 1.3 കോടിയിലേറെ ലീറ്റർ പാലും 14.95 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ലീറ്റർ പാലും 13 ലക്ഷം ലീറ്റർ തൈരും വിറ്റ സ്ഥാനത്താണിതെന്ന് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാൻ കെ.എസ് മണി പറഞ്ഞു