നിക്ഷേപകർ കാത്തിരുന്ന ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും. വിദേശ സ്ഥാപന നിക്ഷേപകർക്ക് ഒരു ദിവസം മുൻപേ നിക്ഷേപത്തിന് അവസരമുണ്ട്. 6 വരെ അപേക്ഷിക്കാം. 5500 കോടി രൂപയുടെ പുതിയ ഓഹരികളും 8.49 കോടി ഓഹരികൾ ഓഫർ ഫോർ സെയിലിനുമുണ്ട്. ഓഹരിയുടെ വിലനിലവാരം ഇന്നറിയാം. ഓഫർ ഫോർ സെയിലിലൂടെ പ്രമോട്ടർമാരായ ഭാവിഷ് അഗർവാൾ 3.79 കോടി ഓഹരികളും ഇൻഡസ് ട്രസ്റ്റ് 41.79 ലക്ഷം ഓഹരികളും വിറ്റഴിക്കും.