ഒറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ എൽഐസി ജീവൻ ശാന്തി സ്‌കീം

വിരമിക്കലിനു ശേഷം സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി)അവതരിപ്പിച്ച ഒരു പദ്ധതിയാണ് എൽഐസി ജീവൻ ശാന്തി . ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപയിലധികം പെൻഷൻ ലഭിക്കും. എൽഐസിയുടെ  ആന്വിറ്റി നിരക്കുകൾ ഈ അടുത്തിടെ വർധിപ്പിച്ചതിനാൽ ഇപ്പോൾ പോളിസി ഉടമകൾക്ക് അവരുടെ പ്രീമിയത്തിന് കൂടുതൽ പെൻഷൻ ലഭിക്കും.

പ്രതിമാസ, അർദ്ധ വാർഷിക, വാർഷിക അല്ലെങ്കിൽ ത്രൈമാസ വരുമാനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എൽഐസി ജീവൻ ശാന്തി സ്‌കീം . നേരത്തെയുള്ള വിരമിക്കൽ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

പോളിസി ഉടമകൾക്ക് ഒരൊറ്റ പ്രീമിയം കൊണ്ട് അവരുടെ ലക്ഷ്യങ്ങൾ നേടാനാകും.നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല എന്നതാണ് പ്രത്യേകത. നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് എത്ര വേണമെങ്കിലും നൽകാം. എൽഐസി കാൽക്കുലേറ്റർ അനുസരിച്ച്, നിങ്ങൾക്ക് വലിയ പ്രതിമാസ പെൻഷൻ തുക വേണമെങ്കിൽ കനത്ത പ്രീമിയം നൽകേണ്ടിവരും

കൂടുതൽ വിവരങ്ങൾക്

7902266572

Leave a Reply

Your email address will not be published. Required fields are marked *