ഹോസ്പിറ്റാലിറ്റി ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ഒയോ ട്രാവൽ ഗ്രൂപ്പായ ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’യുമായി ചേർന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി പ്രത്യേക പദ്ധതി അവതരിപ്പിച്ചു. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷിതമായ സാഹസിക യാത്രകൾക്ക് പിന്തുണ നൽകാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി അംഗങ്ങൾക്ക് സുരക്ഷിതമായതും, വൃത്തിയുള്ളതും, താങ്ങാനാവുന്ന വാടകയുള്ളതുമായ താമസ സൗകര്യങ്ങൾ ലഭ്യമാക്കും. അതോടൊപ്പം പല ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
അഡ്വഞ്ചർ വിമൻ ഇന്ത്യയ്ക്ക് 1.5 ലക്ഷം വനിതാ അംഗങ്ങളുടെ കൂട്ടായ്മയുണ്ട്. 25 മുതൽ 45 വയസ് വരെ പ്രായമുള്ളവരാണ് പൊതുവെ യാത്രകൾ പോകാനിഷ്ടപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള 21 പ്രാദേശിക നഗര ചാപ്റ്ററുകളിലും മൗറീഷ്യസിലും ഭൂട്ടാനിലുമുള്ള 2 രാജ്യാന്തര ചാപ്റ്ററുകളിലൂടെയും അവരുടെ സന്നദ്ധപ്രവർത്തകർ അംഗങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്.
“സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് വർഷങ്ങളായി ലോകമെമ്പാടുമുള്ള ഒരു പ്രവണതയാണ്, സ്ത്രീകളുടെ ഒറ്റക്കുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സ്ത്രീ ശാക്തീകരണത്തിനും സഹായിക്കും.