ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തമുണ്ടായതിന് പിന്നാലെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ഇളവ് അനുവദിച്ച് എൽ.ഐ.സി. ചെയർമാൻ സിദ്ധാർഥ് മൊഹന്തിയാണ് ഇളവുകൾ അനുവദിച്ച വിവരം അറിയിച്ചത്.
ക്ലെയിമുകൾ തീതീർപ്പാക്കുന്ന വ്യവസ്ഥകളിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിൻ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ എൽ.ഐ എൽ.ഐ.സി പ്രതിജ്ഞബദ്ധമാണ്. സാമ്പത്തികമായി അവർക്ക് ആശ്വാസം നൽകാൻ എത്രയും പെട്ടെന്ന് എൽ.ഐ.സി പോളിസികളുടെ ക്ലെയിമുകൾ തീർപ്പാക്കുമെന്ന് അദ്ദേഹം
വ്യക്തമാക്കി