2024 ൽ ഒടിടിയിൽ കോടികൾ വാരിയെറിഞ്ഞ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയ ചിത്രങ്ങൾ

കോടികള്‍ മുതൽ മുടക്കി കോളിവുഡിലും ടോളിവുഡിലും ഒരുങ്ങുന്ന വമ്പൻ സിനിമകളായ ഇന്ത്യൻ 2, പുഷ്പ 2, തങ്കലാൻ, വിടാമുയർച്ചി, ദേവര, എസ്കെ 21 ഉൾപ്പടെ പന്ത്രണ്ടോളം പ്രധാന സിനിമകളുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

കോലാർ സ്വർണ ഖനി പശ്ചാത്തലമായി പാ.രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന പീരിയോഡിക്കൽ ആക്‌ഷൻ ചിത്രമാണ് തങ്കലാൻ. വിക്രം നായകനാകുന്ന സിനിമയിൽ പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ.

ഷങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996ൽ പുറത്തുവന്ന ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി കമൽഹാസൻ വീണ്ടുമെത്തുന്നു.

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ ദ് റൂള്‍. 2021ല്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ റെക്കോര്‍ഡ് കലക്‌ഷന്‍ നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍.

‘ആര്‍ആർആറി’നു ശേഷം ജൂനിയർ എൻടിആർ പ്രധാന േവഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്‌ ദേവര കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. സെയ്ഫ് അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5 ന് റിലീസ് ചെയ്യും.

അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലറണ് വിടാമുയർച്ചി. തൃഷയാണ് നായിക. അർജുൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കമൽഹാസൻ നിർമിച്ച് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് എസ്കെ 21 .ശിവകാർത്തികേയൻ നായകനാകുന്ന സിനിമയിൽ സായി പല്ലവിയാണ് നായിക.

Leave a Reply

Your email address will not be published. Required fields are marked *