ഒക്‌ടോബർ 1 മുതൽ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളിൽ നിക്ഷേപകർ ശ്രദ്ധിക്കണം

2023 ഒക്‌ടോബർ 1 മുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാൻ പോകുന്നത്. നിക്ഷേപകരുൾപ്പടെയുള്ളവർവർ ശ്രദ്ധിക്കേണ്ട നിരവധി പ്രധാന കാര്യങ്ങളുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) നിലവിലുള്ള എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും നോമിനികളെ ചേർക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. ഒക്ടോബർ ഒന്ന് മുതൽ നോമിനികൾ ഇല്ലാത്ത അക്കൗണ്ട് മരവിപ്പിക്കുന്നതായിരിക്കും.

2) ഏറ്റവും പുതിയ ടിസിഎസ് നിയമങ്ങൾ
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വിദേശ ചെലവുകൾ 7 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഒക്ടോബർ 1 മുതൽ നിങ്ങൾക്ക് 20 ശതമാനം ടിസിഎസ് നൽകേണ്ടി വരും. അതേസമയം, അത്തരം ചെലവുകൾ മെഡിക്കൽ അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി വരുന്നതാണെങ്കിൽ, ടിസിഎസ് 5 ശതമാനമായിരിക്കും ചുമത്തുക.

3) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് ഗുണഭോക്താവിനെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30-ന് അവസാനിക്കും.

4) ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായവർ ആധാർ നിർബന്ധം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന ,പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾ എന്നിവയിൽ നിക്ഷേപിച്ചവർ ഈ മാസം അവസാനത്തോടെ ആധാർ നമ്പർ പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ സമർപ്പിക്കണം.

5) 2000 രൂപ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ്.

6) സർക്കാർ ജോലികൾക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം

ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023 ഒക്‌ടോബർ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *