ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ പുറത്തിറക്കി

ജീവന് സമഗ്ര പരിരക്ഷ നല്‍കുന്നതും അപകട മരണത്തിനും അപകടത്തിലൂടെയുള്ള സ്ഥിരം വൈകല്യങ്ങള്‍ക്കും എതിരെ പരിരക്ഷ നല്‍കുന്നതുമായ നവീന പദ്ധതിയായ ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ പുറത്തിറക്കി. ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കുന്ന വിപണി ബന്ധിത വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

വാര്‍ഷിക പ്രീമിയത്തിന്‍റെ 100 ശതമാനം വരെ പരിരക്ഷ നല്‍കുന്നു. ഓഹരി, കടപത്ര തുടങ്ങിയ 18 വിഭാഗങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരവും ഇത് ഉപഭോക്താക്കള്‍ക്കു നല്‍കുന്നു. ദീര്‍ഘകാല സമ്പാദ്യവും പരിരക്ഷയും സംയോജിപ്പിച്ച് സമ്പൂര്‍ണ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കിസാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കും. പോളിസി കാലയളവില്‍ കുടുംബത്തിനു സമ്പൂര്‍ണ സാമ്പത്തിക പരിരക്ഷയും കാലാവധിക്കു ശേഷം ഉപഭോക്താവിന് ഗണ്യമായ ഒറ്റത്തുകയും നല്‍കും.

ഇതിനു പുറമെ ഡിക്ലയര്‍ ചെയ്യുന്ന വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ പോളിസികള്‍ നല്‍കാനാവും. 45 വയസിനു താഴെയുള്ള ഉപഭോക്താക്കള്‍ വൈദ്യ പരിശോധന ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *