ശക്തമായ ആഗോള സൂചനകൾക്കും സ്ഥിരമായ വിദേശ ഒഴുക്കിനും ഇടയിൽ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,650 ലും ബിഎസ്ഇ സെൻസെക്സ് 150 പോയിൻറിലധികം ഉയർന്ന് 62,697 ലും വ്യപാരം ആരംഭിച്ചു.
ബാങ്ക് നിഫ്റ്റി സൂചിക തുടർച്ചയായ രണ്ടാം സെഷനിലും പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച് 44,000 ലെവലിന് മുകളിലെത്തി. എയു ബാങ്കും കൊട്ടക് ബാങ്കും നേട്ടത്തിൽ മുന്നിൽ നിൽക്കുന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു.
മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഐടി ചില നഷ്ടങ്ങൾ തിരിച്ചുപിടിക്കുകയും മേഖലാ സൂചികകളെ നേട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഒരു ശതമാനം വരെ ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.