ഏലം വ്യവസായം നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുമായി പുതിയ സംഘടന

ഇടുക്കി ജില്ലയിലെ 4 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഏലമല പ്രദേശം വനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ കർഷക പക്ഷത്തു നിന്നു പോരാടുന്നതിനും ഏലം കർഷകരും ഏലം വ്യവസായവും നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുമായി വണ്ടൻമേട് ആസ്ഥാനമായി കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു.

സംഘടനയുടെ ഉദ്ഘാടനം നാളെ 3നു പുളിയൻമല നെസ്റ്റ് കൺവൻഷൻ സെന്ററിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. ഫെഡറേഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, പീരുമേട് താലൂക്കുകളിലെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും ജീവനോപാധിയായ ഏലമല പ്രദേശം വനം ആണെന്നു നൽകിയ പരാതിയിൽ കേസ് നടക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *