രാജ്യത്തു കഴിഞ്ഞമാസം ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ദക്ഷിണ, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണു നേട്ടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
40 കപ്പലുകളിൽനിന്നായി 78833 ടിഇയു ചരക്കാണു വിഴിഞ്ഞം തുറമുഖത്തു കൈകാര്യം ചെയ്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിൽ ഇത് സുപ്രധാന ചുവടുവയ്പാണെന്നു മുഖ്യമന്ത്രി പറഞ്ഞു.