ഗോൾഡ് ഹാൾമാർക്കിംഗ് നിയമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ മാറുകയാണ്. 2023 ഏപ്രിൽ 1 മുതൽ എല്ലാ സ്വർണ്ണാഭരണങ്ങൾക്കും 6 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ അല്ലെങ്കിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിലൂടെ ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും അതിന്റെ പരിശുദ്ധി അറിയാൻ സാധിക്കുന്നു.
നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ് ഹാൾമാർക്ക്. സ്വർണത്തിന്റെ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നത് സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ആണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് മുമ്പ് ഹാൾമാർക്ക് നമ്പർ ഉണ്ടോ എന്ന പരിശോധിക്കണം. 2000-ലാണ് ഇന്ത്യയിൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ആരംഭിച്ചത്.