ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം ആരംഭിച്ചു. 2023 മെയ് 02 മുതലാണ് എൽഐസി ഈ സ്‌കീം ആരംഭിച്ചത്. റിട്ടയർമെന്റിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകുന്നതിനായി തൊഴിലുടമകളെ സഹായിക്കുക എന്നതാണ് ഈ സ്‌കീം ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് കവറേജ് സ്‌കീമിൽ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് ഇൻഷുറൻസ് പേഔട്ട് ലഭിക്കുന്നു, കൂടാതെ 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള ഏതൊരു തൊഴിലുടമയ്ക്കും ഈ സ്‌കീമിൽ ചേരാൻ അർഹതയുണ്ട്.
വിരമിക്കുന്നതിന് മുമ്പ് ഒരു അംഗം സർവീസിലിരിക്കെ മരണപ്പെട്ടാൽ ഇൻഷ്വർ ചെയ്ത തുക ലഭിക്കുന്നതാണ്. ഒരു അംഗം അവരുടെ സ്ഥാനം രാജിവെക്കുമ്പോഴോ വിരമിക്കുമ്പോഴോ സ്കീം നിയമങ്ങൾക്കനുസൃതമായി വിരമിക്കലിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ നൽകും.സ്‌കീമിന്റെ നിയമങ്ങൾ അനുവദിക്കുന്ന രീതിയിൽ ഗ്രൂപ്പ് പോളിസി അക്കൗണ്ടിലെ ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമാണെങ്കിൽ, അത്തരം ജീവനക്കാരുടെ അംഗങ്ങളുടെ യോഗ്യരായ കുടുംബാംഗങ്ങൾക്കും വിരമിക്കലിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, പ്ലാൻ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് കവർ ബെനിഫിറ്റ് (സം അഷ്വേർഡ്) നൽകുന്നു
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ 2015 ലെ റെഗുലേഷൻ 30 അനുസരിച്ച്, 2023 മെയ് 02 മുതൽ സ്‌കീം ലഭ്യമാകുമെന്ന് എൽഐസി അറിയിച്ചു.