എൽഐസി പോളിസികൾ പാൻ കാർഡുകളുമായി മാർച്ച് 31 ന് മുൻപ് ബന്ധിപ്പിക്കണം;

എൽഐസി പോളിസികൾ പോളിസി ഉടമകൾ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആണ്. ലംഘിക്കുന്നവർ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി എൽഐസി. 

എല്ലാ നിക്ഷേപകരോടും അവരുടെ ആധാറും പാനും ബന്ധിപ്പിക്കാൻ സെബി ആവശ്യപ്പെട്ടതിനാലാണിത്. ഇത് ചെയ്യാത്തവർ വലിയ തുക പിഴ  നൽകേണ്ടിവരും. മാത്രമല്ല പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കും.

നിങ്ങളുടെ എൽഐസി പോളിസിയുടെ സ്റ്റാറ്റസ് അറിയാൻ, www.licindia.in ൽ ലോഗിൻ ചെയ്യുക. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ ജനനത്തീയതിയും പോളിസി നമ്പറും നൽകുക. നിങ്ങളുടെ എൽഐസി പോളിസിയുടെ സ്റ്റാറ്റസ് ഇപ്പോൾ നിങ്ങൾക്ക് പരിശോധിക്കാം. നിങ്ങൾക്ക് 022 6827 6827 എന്ന നമ്പറിലേക്കും വിളിച്ചാൽ അറിയാൻ സാധിക്കുന്നതാണ്. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും പോളിസിയുടെ സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ഇതിനായി നിങ്ങൾ 56677 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്‌ക്കേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *