ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സമ്പാദ്യ പ്ലാനായ ധൻ വർഷയ്ക്കു തുടക്കമായി.
ഈ സിംഗിൾ പ്രീമിയം ലൈഫ് ഇൻഷുറൻസ് പ്ലാനിൽ സംരക്ഷണത്തോടൊപ്പം സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എൽഐസി അറിയിച്ചു. ഇൻഷുർ ചെയ്ത വ്യക്തി മരിക്കാനിടയായാൽ പോളിസി കാലയളവോളവും അത് തീരുമ്പോഴും കുടുംബത്തിനും സാമ്പത്തിക പിന്തുണ നൽകും. ഒന്നര ഇരട്ടി, ടാബുലാർ പ്രീമിയത്തിൻറെ പത്തിരട്ടി എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ട്.
പോളിസി കാലയളവ് 10 വർഷത്തേക്കോ 15 വർഷത്തേക്കോ തെരഞ്ഞെടുക്കാം. 10 വർഷത്തെ കാലയളവിന് കുറഞ്ഞ പ്രായം 8 വയസ്സും 15 വർഷത്തിന് കുറഞ്ഞ പ്രായം 3 വയസ്സുമാണ്. തുടങ്ങുന്നതിനുള്ള പരമാവധി പ്രായം 35 – 60 വയസ്സ്. ഈ സാമ്പത്തിക വർഷാവസാനം വരെ പ്ലാൻ ലഭ്യമാണെന്നും എൽഐസി അറിയിച്ചു. വിവരങ്ങൾക്ക്:www.licindia