ദേശീയ പെൻഷൻ പദ്ധതി(NPS)യിൽ ഡി-റെമിറ്റ് രീതിയിൽ യുപിഐയിലൂടെ പണമടയ്ക്കാം. ഉപയോക്താവിൻറെ അക്കൗണ്ടിൽനിന്ന് ഇടനില ഇല്ലാതെ നേരിട്ട് എൻപിഎസ് ട്രസ്റ്റി ബാങ്കിൻറെ അക്കൗണ്ടിലേക്ക് ഉള്ള ഇടപാട് രീതിയാണ് ഡി-റെമിറ്റ്.
PFRDA.15digitVirtualAccount@axisbank എന്ന യുപിഐ വിലാസമാണ് പണമടയ്ക്കാൻ ഉപയോഗിക്കേണ്ടത്. ഇതിൽ 15digitVirtualAccount@axisbank എന്നതിനുപകരം ഡി-റെമിറ്റ് വെർച്ച്വൽ അക്കൗണ്ട് നൽകുക(6001,6002 എന്നീ സംഖ്യകളിൽ തുടങ്ങുന്നത്). ഇത് പെർമനൻറെ അക്കൗണ്ട് നമ്പറിൽ നിന്നും വ്യത്യസ്തമാണ്. ടിയർ 1 ടിയർ 2 എൻപിഎസ് അക്കൗണ്ടുകൾക്ക് വെർച്ച്വൽ അക്കൗണ്ട് നമ്പർ വ്യത്യസ്തമായിരിക്കും
രാവിലെ 9.30 വരെ ലഭിക്കുന്ന തുക ആ ദിവസത്തെ നിക്ഷേപമായും അത് കഴിഞ്ഞുള്ള അടുത്ത ദിവസത്തെ നിക്ഷേപമായും കണക്കാക്കും. കുറഞ്ഞത് 500 രൂപയെങ്കിലും വിഹിതമായി അടയ്ക്കണം.